വിണ്ടും ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ചതോടെ കോടികളുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്, കേരള സ്റ്റേററ് ഇലക്ട്രിസിറ്റി ബോര്‍ഡ്, അതില്‍ നിന്ന് കരകയറാനായി വൈദ്യുതി നിരക്കില്‍ കൂറ്റന്‍ വര്‍ദ്ധനക്ക് കെ.എസ്.ഇ.ബി. ഒരുങ്ങിനില്ക്കുന്നു.
കരിയാടന്‍
ദിവസം തോറും എല്ലാറ്റിനും വാണംപോലെ വിലവര്‍ദ്ധിക്കുകയാണ്. വൈദ്യുതിനിരക്കും ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ദ്ധനയിലേക്ക് കുതിക്കുന്നു. വൈദ്യുതി വകുപ്പിനും ഒരു മന്ത്രി ഉണ്ടെങ്കിലും എല്ലാം തീരുമാനിക്കുന്നത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കേരള സ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡാണ്. സര്‍ക്കാർ അറിയാതെ ബോര്‍ഡിൽ ചില കാര്യങ്ങള്‍ നടക്കുന്നതായി മന്തി കെ.കൃഷ്ണന്‍കുട്ടി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞു കഴിഞ്ഞു.
ഏപ്രിലില്‍ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തിൽ യുണിറ്റൊന്നിന് 70 പൈസ വരെ വര്‍ദ്ധനയാണ് റഗുലേറ്ററി കമ്മീഷന്റെ മുമ്പാകെ കെ.എസ്.ഇ.ബി. വച്ചിരിക്കുന്ന ശുപാര്‍ശ. നിരക്കിനുപുറമെ ഉപയോക്താക്കള്‍ മാസം തോറും നല്‍കേണ്ട നിശ്ചിതതുകയായ ഫിക്സ്ഡ് ചാര്‍ജ്ജ് ഇരട്ടിയാക്കണമെന്നും നിര്‍ദ്ദേശങ്ങളിൽ പറയുന്നു. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളും ഭീഷണിയിലാണ്. ദാരിദ്ര്യരേഖയ്ക്കും ചുവടെ ഉള്ള൨൪ എന്നു പറഞ്ഞ ഇക്കൂട്ടര്‍ക്ക് നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ടിട്ടില്ലെങ്കിലും തൊട്ടടുത്ത വര്‍ഷത്തിൽ അവര്‍ക്കും വര്‍ദ്ധന ബാധകം എന്ന് പറഞ്ഞു വെച്ചിരിക്കുകയാണ്.
കെ.എസ്.ഇ.ബി. പറയുന്ന ന്യായം ഇപ്പോള്‍ തന്നെ പതിനായരം കോടി രൂപാ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ്. ശുപാര്‍ശ ചെയ്ത വര്‍ദ്ധന അംഗീകരിക്കപ്പെട്ടാലും 2022, 2023 വര്‍ഷത്തിൽ 2852 കോടി രൂപയാവും അതിന്റെ പിറ്റേന്നത്തെ വര്‍ഷം 4029 കോടി രൂപയും വരുമാനക്കുറവ് വരുമത്രെ അടുത്തവര്‍ഷം 2250 കോടി രൂപയുടെ അധികവരുമാനം നേടിയാലും ഈ നഷ്ടം തുടരുമെന്നാണ് വ്യാഖ്യാനം. 32,000 കോടി രൂപാ ചെലവില്‍ കെ റെയിൽ പദ്ധതി നടപ്പാക്കാന്‍ ഒരുമ്പെട്ടിരിക്കുന്ന കേരള സര്‍ക്കാർ നഷ്ടത്തിലേക്ക് കുപ്പു കുത്തുന്ന കെ.എസ്.ഇ.ബിയെ എത്രമാത്രം സഹായിക്കുമെന്നും കണ്ടറിയേണ്ടതായിട്ടാണ് ഇരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയിലും വയോമിത്രം പദ്ധതിയിലുമൊക്കെ കോടികള്‍ കുടിശ്ശിക നല്കിത്തീര്ക്കാനിരിക്കേ കെ.എസ്.ഇ.ബിയില്‍ ശമ്പള വര്‍ദ്ധനയും പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുള്ളത്. കോവിഡ് നിരോധന പ്രവര്‍ത്തനങ്ങള്‍ക്കായി പി.പി.ഇ. കിറ്റില്‍ പോലും കൈകടത്തിയതാണ്. നാം വാങ്ങിക്കൂട്ടിയ കയ്യുറകളുടെ ഇനത്തില്‍ 1200 കോടി രൂപയുടെ തിരുമറി ആരോപിക്കപ്പെടുകയുണ്ടായി. വയലുകളില്‍ വിതറാന്‍ കൊണ്ടുവന്ന ചാണകപ്പൊടിയില്‍ വരെ കയ്യിട്ട് വാരാന്‍ ബന്ധപ്പെട്ടവര്‍ക്കു മടിയുണ്ടായില്ല.
കഷ്ടിച്ച് 30,000 ജീവനക്കാര്‍ മാത്രമുള്ള ഒരു രജിസ്ട്രേഡ്സ്ഥാപനമാണ്, കെ.എസ്.ഇ.ബി. ഏറെ താഴെത്തട്ടില്ലുള്ള ലൈന്മാന്ന്മാര്ക്ക് പോലും ഒരു ലക്ഷത്തോളം രൂപ ശമ്പളമായി നല്‍കണം. അവര്‍ക്കു സഞ്ചരിക്കാന്‍ ജീപ്പും, ബൈക്കും എല്ലാ നല്കുമ്പോൾ അവര്‍ നടത്തേണ്ട പണികള്‍ മീറ്റര്‍ റീഡിംഗ് ആയാല്‍ പോലും കോൺട്രാക്റ്റർമാരെ വെച്ചാണ് നടത്തിപ്പോരുന്നത്.
എന്നിട്ടും കോടികള്‍ നഷ്ടം എന്ന് വിലപിക്കുന്ന കെ.എസ്.ഇ.ബി. ഇത്രയും ജീവനക്കാരില്ലാത്ത ഡല്‍ഹി എങ്ങനെ ആദായകരമായി വൈദ്യുതി വിതരണം നടത്തുന്നുവെന്ന് അന്വേഷിക്കണം. അവിടെ വരുമാന പരിധിയൊന്നും നോക്കാതെ എല്ലാവര്ക്കും 200 യുണിറ്റ് വരെ വെദ്യുതി സൗജന്യവുമാണ്.
നഷ്ടത്തില്‍ കൂപ്പുകുത്തിനില്ക്കുന്നു എന്ന് വിലപിക്കുന്ന കെ.എസ്.ഇ.ബി. ശമ്പള പരിഷ്കരണം നടത്താനും ഒട്ടും കാത്തുനിന്നില്ല. പിണറായി വിജയന് വൈദ്യുതി മന്ത്രി ആയിരുന്ന കാലത്ത് യൂണിയനുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ശമ്പളം വര്‍ദ്ധിപ്പിക്കാൻ തന്നെ തീരുമാനിക്കുകയുണ്ടായി. അതോടെ കേരളത്തിലെ ഏറ്റവും വലിയ വേതനക്കാര്‍ വൈദ്യുതിവകുപ്പ് ജീവനക്കാരായിരുന്നു. ഇപ്പോള്‍ മേലാധികാരിയുടെ അനുവാദം തേടാതെ തന്നെ വീണ്ടും വലിയ വര്‍ദ്ധന നടത്തിയതിനെ അക്കൌണ്ടന്റെ ജനറല്‍ വിമര്‍ശിക്കുകയുണ്ടായി.
ഹരിതോര്‍ജ്ജ ഇടനാഴിക്ക് കേരളമടക്കം ആറു സംസ്ഥാനങ്ങള്‍ക്ക് ക്രേന്ദം അനുവദിച്ച 12,000 കോടി രൂപയുടെ വിഹിതം എവിടെ പോയി എന്നും ആരും പറയുന്നില്ല. ഇവിടെ കോവിഡ് നിരോധപ്രവര്ത്തനങ്ങള്ക്കായി ലഭിച്ച പി.പി.ഇ. കിറ്റില്‍ പോലും കയ്യിട്ട് വാരല്‍ ആയിരുന്നല്ലൊ. സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ ശമ്പളം വര്‍ദ്ധിപ്പിച്ച് 3160 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് 2021ല്‍ തന്നെ അക്കാണ്ടന്റെ ജനറല്‍ ചുണ്ടിക്കാട്ടിയതാണ്.
കണ്ണില്‍ കണ്ട സൊസൈറ്റികള്ക്കൊക്കെയും കെ.എസ്.ഇ.ബി.യുടെ ഭൂമി പതിച്ചു നല്കുന്ന കാര്യം ചെയര്മാൻ ഡോ.ബി.അശോക് തന്നെ ഇക്കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടുകയുണ്ടായി. റഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ വൈദ്യുതി വാങ്ങല്‍ കരാര്‍ നടത്തി ജനങ്ങള്‍ക്ക് ബാധ്യത വര്‍ദ്ധിപ്പിക്കുന്നവെന്നും കമ്മീഷന് ചെയര്മാൻ പ്രേമൻ ദിന്‍രാജ് കഴിഞ്ഞദിവസം പറഞ്ഞതാണല്ലോ. കായകുളം, എന്‍ടിപിസിയുമായി പുതുക്കിയ കരാര്‍ വര്‍ഷം 100 കോടി രൂപ നല്കേണ്ടിവരുന്നതിലേക്കത്രെ നമ്മെ എത്തിച്ചത്. കൊച്ചിയില്‍ റിലയന്‍സുമായുണ്ടാക്കിയ കരാറും അദ്ദേഹം ചൂണ്ടികാണിക്കുകയുണ്ടായി.
അതല്ല തമാശ: വേനല്‍ക്കാലത്ത് വൈദ്യുതി ഉപയോഗം കേരളത്തില്‍ പതിന്മടങ്ങ് വര്‍ദ്ധിക്കുന്നവെന്ന പരാതിപ്പെട്ട് പീക്ക് അവറില്‍ വൈദ്യുതി ഉപയോഗം കുറക്കണമെന്ന അഭ്യര്‍ത്ഥിക്കുന്ന കെ.എസ്.ഇ.ബി. തന്നെ ഇവിടെ വൈദ്യുതി മിച്ചമാണെന്ന് പറഞ്ഞ് അത് അയല്‍ സംസ്ഥാനങ്ങള്‍ക്ക് വില്‍ക്കാനും തുനിയുന്നു. ഇതിനായി ആന്ധ്രപ്രദേശ് പവര്‍ കോര്‍പ്പറേഷനുമായി ഉടമ്പടി ഒപ്പിട്ടുകഴിഞ്ഞു. നമ്മുടെ അണക്കെട്ടുകളില്‍ ഈ സീസണില്‍ റൊക്കോര്‍ഡ് ജലനിരപ്പാണെന്നാണ് ഇതിന് പറയുന്ന ന്യായം.








