ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് നല്കാൻ കൂറേ പാഠങ്ങള്‍.
കരിയാടന്‍
രണ്ടുവര്‍ഷം കഴിഞ്ഞു വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കരുതപ്പെട്ട അഞ്ചു നിയമസഭകളിലെ ഉതെരഞ്ഞെടുപ്പുകളില് നാലിലും താമരവിരിഞ്ഞിരിക്കുന്നു. പഞ്ചാബില്‍ മാത്രം കോണ്‍ഗ്രസിനെ നിലംപരിശാക്കി ആം ആദ്മി പ്രാര്‍ട്ടി അധികാരം പിടിച്ചെടുത്തു.
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിൽ കഴിഞ്ഞ തവണ ചരിത്രത്തിലാദ്യമായി സര്‍വ്വകക്ഷി പിന്‍ബലത്തോടെ അധികാരത്തില്‍ ഏറിയ ബി.ജെ.പി 403 അംഗസഭയില്‍ 273 സീറ്റ് നേടി, ഇത്തവണ അധീശത്വം ഉറപ്പിച്ചുകഴിഞ്ഞു. വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് പ്രചരിപ്പിക്കപ്പെട്ട, പ്രിയ ങ്കാഗാന്ധിയുടെ കോണ്‍ഗ്രസും മായാവതിയുടെ ബഹുജന്‍സമാജ് പാര്‍ട്ടിയും തോറ്റു തുന്നംപാടി. തുറുങ്കിലടക്കപ്പെട്ട മുലായംസിങ്ങിന്റെ അസാന്നിധ്യത്തില്‍ ഒറ്റയ്ക്ക് പൊരുതി നിന്ന സമാജ് വാദി പാര്‍ട്ടിയാണ് 125 സീറ്റുകളുമായി രണ്ടാം സ്ഥാനത്തേക്കെങ്കിലും കയറിനിന്നത്.
എണ്‍പതും ഇരുപതും തമ്മിലാണ് യു.പി.യില്‍ മത്സരമെന്ന് പറഞ്ഞ് നാലുതവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതവികാരം ഇളക്കി വന്ന പ്രധാനമന്ത്രി നര്രേന്ദമോദിക്ക് പിഴച്ചില്ല. ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതസ്ഥാനത്തുനിന്ന് അദ്ദേഹം തന്നെ ലഖ്നൌവില് മുഖ്യമന്ത്രി പദത്തില്‍ കുടിയിരുത്തിയ യോഗി ആദിത്യനാഥിന്റെ അയോധ്യാ പ്രഖ്യാപനങ്ങളും ഭൂരിപക്ഷവോട്ടിന്റെ കുത്തക പ്രവാഹം ഉറപ്പിക്കാന്‍ സഹായകമായി.
വര്ഗീയവോട്ടുകൾ തന്നെയാണ് ബി.ജെ.പി.ക്ക് സഹായകമായതെന്നും അതിനെ ഫലപ്രദമായി നേരിടുന്നതിനു ഇതരകക്ഷികള്‍ പരാജയപ്പെട്ടുവെന്നും മന്ത്രി രാജേന്ദ്ര പ്രതാപിനെ പാറ്റി മണ്ഡലത്തില്‍ തോല്‍പ്പിച്ച എസ്.പി. നേതാവ് രാംസിങ്ങ് പട്ടേല്‍ പറയുന്നു. ഈ വലിയ തരംഗത്തിനിടയിലും യോഗി മ്രന്തിസഭയിലെ ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ അടക്കം പത്തു മന്ത്രിമാർ പരാജയപ്പെട്ടത് അദ്ദേഹം ചുണ്ടിക്കാട്ടുന്നു.
പൗരത്വഭേദഗതി ബില്ലും ഗോവധനിരോധനനിയമവും മാറ്റിവെച്ച് അയോധ്യാ കാര്‍ഡ് എടുത്തുകൊണ്ടുതന്നെയായിരുന്നു, പഴയകാല ഹിന്ദു യുവവാഹിനി മുഖ്യന്റെ രഥയാത്ര. വികസനപദ്ധതികൾ എന്നു എണ്ണിപ്പറഞ്ഞു ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളവും അയോധ്യാ ഇടനാഴിയുമൊക്കെ പ്രധാനമന്ത്രി മോദി തന്നെ പ്രഖ്യാപിച്ചപ്പോള്‍ വിശ്വാസികൾ ഏറെയും അതിനോടൊപ്പം ചേര്‍ന്ന് നിന്നു.
ഇന്ത്യയില്‍ ഏറ്റവും അധികം മുസ്ലിംകളുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിൽ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പോലും ഒരൊറ്റ മുസ്ലിമിനും സ്ഥാനം നല്‍കാതിരുന്നതാണ് യോഗിയുടെ പാര്‍ട്ടി, അതുവഴി ഹിന്ദുവോട്ടുകൾ ഏറെ സമാഹരിക്കുക എന്ന് മാത്രമല്ല മുസ്ലിം വോട്ടുകള്‍ ഭാഗികമായി ഭിന്നിപ്പിക്കുകയും ചെയ്തു. എന്നിട്ടും 31 മുസ്ലീം എം.എല്‍.എ.മാരെ സഭയിലെത്തിക്കാന്‍ സമാജ് വാദി പാര്‍ട്ടിക്ക് കഴിഞ്ഞു എന്നു മാത്രം.
അതേസമയം മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ചതിന്ന് അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് പാര്‍ട്ടിയുടെ ഹൈദരാബാദുകാരനായ അസറുദ്ദീന് ഉവൈസി എന്ന പ്രസിഡന്റിന് ഭാരതരത്നം തന്നെ കിട്ടിക്കൂടായ്കയില്ല എന്നു സോഷ്യല്‍ മീഡിയയിൽ വൈറലുകള്‍ വന്നുതുടങ്ങി. ഹൈദരാബാദിലെ മുസ്ലിംകളുടെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിലെ പിന്നോക്കനില തരണം ചെയ്യാന്‍ മുത്തച്ഛന് സ്ഥാപിച്ച സംഘടനയ്ക്കാണ് അസറുദ്ദീന് ഉവൈസി രാട്രീ യനിറം നല്‍കിയത്. പിതാവ് സുല്‍ത്താൻ സലാ ഉദ്ദീന്‍ ഉവൈസിയില്‍ നിന്നും സ്ഥാനം ഏറ്റെടുക്കാന്‍ ലണ്ടനില്‍നിന്നും ബാര്‍ അറ്റ് ലോ ബിരുദം നേടിവന്ന അസറുദ്ദീന് തയ്യാറാവുകയായിരുന്നു.
ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വന്നപ്പോള്‍പോലും “ജയ്രശശീറാം' വിളികൾ കേള്‍ക്കേണ്ടി വന്ന അദ്ദേഹം ഒളിച്ചുകളിക്കുകയാണ്. അമ്പത്തൊന്നാം വയസ്സില്‍ മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമൊക്കെ എ.ഐ.എം ഐ.എമ്മിന്റെ അക്കൌണ്ട് തുറക്കാനും ശ്രമിച്ചത് വാസ്തവത്തിൽ ന്യൂനപക്ഷങ്ങള്‍ക്ക് വന്‍തിരിച്ചടി ആവുകയാണുണ്ടായത്.
യു.പി.യില്‍ 100 മണ്ഡലങ്ങളിലാണ് ഉവൈസിയുടെ പാര്‍ട്ടി മത്സരിച്ചത്. എല്ലായിടത്തും തോറ്റെങ്കിലും 22.3 ലക്ഷം വോട്ടുകള്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ നേടി. ആ പാര്‍ട്ടി 20,000 ത്തോളം വോട്ടുകള്‍ പെട്ടിയിലാക്കിയ ഏഴുമണ്ഡലങ്ങളില്‍ ബി.ജെ.പി. ജയിച്ചത് ഇരുനൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമായിരുന്നു. 23 മണ്ഡലത്തില്‍ ഇത് 500 വോട്ടിന്റെയും 49 സീറ്റുകളില്‍ ആയിരം വോട്ടിന്റെയും 896 മണ്ഡലത്തില്‍ രണ്ടായിരം വോട്ടിന്റെയും ബലത്തിലും, മുപ്പതിലേറെ മുസ്ലിം സ്ഥാനാര്‍ത്ഥികൾ പരാജയപ്പെട്ടതാകട്ടെ ചെറിയ വ്യത്യാസത്തിനും.
മുസ്ലിംകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ വിജ്ഞാനക്രേനദ്രമായ ദാറുല്‍ ഉലും സ്ഥിതി ചെയ്യുന്ന ദിയോബന്ദില്പോലും ജയിച്ചത് ബി.ജെ.പി. ആണെന്ന് ഓര്‍ക്കുക.
സിക്കുകാരും ക്രൈസ്തവരും ചേര്‍ന്നാൽ അരശതമാനം മാര്രം ആകുന്ന യു.പി.ജനസംഖ്യയില്‍ എഴുപതോളം ജില്ലകളിലായി നല്ല ഒരു ശതമാനം ദളിതര്‍ ആണെങ്കിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള താക്കൂര്മാരുള്പ്പെട്ട ബ്രാഹ്മണമേധാവിത്വമാണ് എന്നും മേല്‍ക്കൈ ഉയര്‍ത്താറ്.
ഡല്‍ഹി ഭരിക്കാൻ പതിനഞ്ചു പ്രധാന മ്രന്തിമാരെ സംഭാവന ചെയ്ത ഈ സംസ്ഥാനത്ത് ഭരണചക്രം തിരിക്കാന്‍ മിക്ക സമയങ്ങളിലും നിയോഗിക്കപ്പെടുന്നതും ഉന്നതകുല ജാതരെന്ന് അറിയപ്പെടുന്ന (ബാഹ്മണനേതാക്കള് തന്നെയാണ്. എന്നാല്‍ യോഗി ആദിത്യനാഥ് മാത്രമാണ് അഞ്ചവര്‍ഷം പൂര്‍ത്തിയാക്കിയശേഷം വീണ്ടും അധികാരത്തിലേക്ക് തിരിച്ചുവരുന്ന ആദ്യ മുഖ്യമന്ത്രി. അദ്ദേഹമാകട്ടെ ഭരണഘടനയില്‍ തൊട്ടു സത്യപ്രതിജ്ഞ ചെയ്യുമ്പോഴും അതിന്റെ മതേതരസ്വഭാവത്തെ അംഗീകരിക്കാന്‍ തയ്യാറില്ലാത്ത മതതീരവവാദിയും.
യു.പി. ഭരിക്കുന്നവർ ഇന്ത്യ ഭരിക്കും എന്ന ചൊല്ലു സാര്‍ഥകമാക്കാൻ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പി.ക്ക് ഉത്തേജകം നല്‍കുമെന്നത് നേര്. എന്നാല്‍ 2024 ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയശക്തികള്‍ക്കെതിരെ ഒരു പപതിപക്ഷ ഐകൃനിര രൂപപ്പെടണമെങ്കില്‍ മതേതരകക്ഷികള്‍ ഇപ്പോള്‍തന്നെ കച്ച മുറുക്കിക്കെട്ടി ഇറങ്ങേണ്ടിയിരിക്കുന്നു.









