സംസ്ഥാനങ്ങളില്‍ ഭരണഘടനാപരമായ മൂല്യ ങ്ങള് ലംഘിക്കപ്പെടുന്നില്ലെന്നു ഉറപ്പു വരുത്തലാണ് ഗവര്‍ണര്‍മാരുടെ ചുമതല. എന്നാല്‍ പലപ്പോഴും അവ രുടെ നിലപാടുകള്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ക്ക് എതിരായി മാറുന്നു.
കരിയാടന്‍
ലോകത്തിലെ ഏറ്റവും വലിയ ജനകീയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന, ജനങ്ങളുടെ ഭരണകൂടം എന്നതാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ മേډ.
29 സംസ്ഥാനങ്ങള്‍ ഉണ്ട് നമുക്ക്.പിന്നെ ഒമ്പത് കേന്ദ്ര ഭരണ പ്രദേശങ്ങളും. ബാലട്ട്പേപ്പറുകളെയും വോട്ട് പെട്ടികളെയും കുറിച്ച് ഓരോ തെരഞ്ഞെടുപ്പ് അവസരങ്ങളിലും ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും ഫലപ്രഖ്യാപനം കഴിയുന്നതോടെ ഭൂരിപക്ഷ കക്ഷി അഥവാ മുന്നണി, അധികാരമേറുന്നതാണ് നമ്മുടെ ഭരണ ക്രമം. ആ നേതാവിനെ മന്ത്രിസഭ ഉണ്ടാക്കാന്‍ ഗവര്‍ണര്‍മാര്‍ ക്ഷണിക്കുന്നു.
എന്നാല്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന ഈ സ്വയംഭരണാവകാശത്തില്‍ കൈവക്കാന്‍ ഒരു കൂട്ടരെ കേന്ദ്ര ഗവണ്മെന്റ് ഡല്‍ഹിയില്‍ നിന്നു ചുമതലപ്പെടുത്തിവെക്കാറുണ്ട്. അവരാണ് ഗവര്‍ണര്‍മാര്‍. കേന്ദ്രഭരണപ്രദേശങ്ങളില്‍ അവരുടെ പേര് ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ എന്നാണെങ്കിലും.
ജനകീയ ഭരണം നടക്കുന്നിടത്ത് ഇങ്ങനെ അധികപറ്റായി ഒരു ഗവര്‍ണര്‍ ആവശ്യമുണ്ടോ? സംസ്ഥാനം ഭരണഘടനാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന കേന്ദ്രഗവണ്മെന്റിന്റെ ഒരുറപ്പാണ് ഗവര്‍ണര്‍ പദവി കൊണ്ടുദ്ദേശിക്കുന്നത് എന്നതാണ് പൊതുവെ പറയപ്പെടാറുള്ളത്.
പഴയ ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ നിലവിലുണ്ടായിരുന്ന ഗവര്‍ണര്‍ എന്ന സംവിധാനം സ്വതന്ത്ര ഇന്ത്യയും സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ഭരണാധികാരി എന്നതാണ് പദാര്‍ത്ഥമെങ്കിലും ജനാധിപത്യ വ്യവസ്ഥിതിയില്‍ ഗവര്‍ണര്‍മാര്‍ക്ക് വാസ്തവത്തില്‍ എന്ത് റോളാണ് വഹിക്കാനുള്ളത്?
ജനകീയ ഭരണം നടക്കുന്നിടത്ത് ഇങ്ങനെയൊരു ബാഹ്യസംവിധാനം ആവശ്യമുണ്ടോ എന്നു വര്‍ഷങ്ങളായി ഉയര്‍ന്നുവരുന്ന ഒരു ചോദ്യമാണ്. ഡി.എം.കെ. സ്ഥാപക നേതാവായ സി.എന്‍. അണ്ണാദുരൈ ഗവര്‍ണര്‍ പദവിയെ വിശേഷിപ്പിച്ചത് ആട്ടിന്റെ കഴുത്തിലുള്ള മുലയോടാണ് അജഗളസ്തനം അതുമായി ആട്ടിനും കാര്യമില്ല. ഉപയോക്താക്കള്‍ക്കും ഉപകാരമില്ല.
ഇന്നിപ്പോള്‍ വ്യാപകമായിത്തന്നെ ഗവര്‍ണര്‍ നിയമനങ്ങള്‍ ഇടക്കിടെ നടക്കുന്നു. കേന്ദ്രം ഭരിക്കുന്ന കക്ഷി അഥവാ മുന്നണി ഭരണം, നിര്‍ദ്ദേശിക്കുന്നവരെ ഗവര്‍ണര്‍മാരായി രാഷ്ട്രപതി നിയമിക്കുന്നു.
ബംഗാളില്‍ തൃണമുല്കോണ്ഗ്രസ് നേതാവായ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അവിടുത്തെ ഗവര്‍ണറായ ജഗ്ദീപ് ധന്‍കറും തമ്മില്‍ പൊരിഞ്ഞ പോരാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള കോടിക്കണക്കിനു രൂപ കര്‍ഷകര്‍ക്കു നല്‍കിയില്ല എന്നു പറഞ്ഞു മമതാ ബാനര്‍ജിയെ വിമര്‍ശിച്ച് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് കത്തയച്ചതും ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സി.ബി.ഐ. രണ്ടു മന്ത്രിമാര്‍ക്കെതിരെ അന്വേഷണ ഉത്തരവിട്ടതും ഈയടുത്തകാലത്താണല്ലോ. ഇതിനെതിരെ സി.ബി.ഐ. ആസ്ഥാനത്തിന് മുന്നില്‍ മുഖ്യമന്ത്രി തന്നെ ധര്‍ണ ഇരിക്കുകയും ചെയ്തു.
ഈ കിഴക്കന്‍ സംസ്ഥാനത്ത് ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും തമ്മിലുള്ള ശീതയുദ്ധം പുത്തരിയല്ല. 1967ല്‍ അജയ മുക്കര്‍ജി, ഗവര്‍ണര്‍ ധരംവീറുമായി കൊമ്പു കോര്‍ത്തതാണ്. ഗവര്‍ണര്‍മാരായിരുന്ന ബി.സി. പാണ്ഡെയും എ.പി. ശര്‍മയും കൊല്‍ക്കട്ടാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനങ്ങളുടെ പേരില്‍ മുഖ്യമന്ത്രിയുമായി ഇടഞ്ഞതാണ്.
കാല്‍നൂറ്റാണ്ട് കാലത്തോളം സംസ്ഥാനം ഭരിച്ച മാര്‍ക്സിസ്റ്റ് ആചാര്യന് ജ്യോതിബസു അവിടെ നന്ദിഗ്രാമില്‍ നടത്തിയ കലാപങ്ങളെ അന്നത്തെ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഗോപാല്‍ കൃഷ്ണഗാന്ധി, രാഷ്ട്രപിതാവായ മഹാത്മജിയുടെ പേരക്കുട്ടിയാണെന്ന പരിഗണനപോലും നല്‍കാതെയാണ് ബസു പ്രതികരിച്ചത്.
പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധി തന്നെ ആന്ധ്രയില്‍ രാംലാലും, ജമ്മുകശ്മീരില്‍ ജഗന്മോഹനും ഗവര്‍ണര്‍മാര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവന്ന രീതിയെ ശക്തിയായി എതിര്‍ക്കുകയുണ്ടായി.
ഇപ്പോള്‍ ഒരു ഗവര്‍ണര്‍ നടത്തിയ രണ്ടു പരാമര്‍ശങ്ങള്‍ കേന്ദ്ര ഗവണ്മെന്റിനെ തന്നെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്നു.മേഖാലയ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്ന സത്യപാല്‍ മാലിക്കാണ് കഥാപാത്രം. ഒരു വര്‍ഷത്തോളമായി ദേശവ്യാപകമായി നടന്നു വരുന്ന കര്‍ഷക സമരത്തെ ഭംഗ്യന്തരേണ അനുകൂലിച്ച ഇദ്ദേഹത്തിന്റെ പുതിയ പ്രസ്താവന, താന്‍ ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ പദവിയിലിരുന്ന കാലത്ത് നടന്ന ഒരു സംഭവത്തെപ്പറ്റിയാണ്. 2017-19 കാലത്ത് താന്‍ ജമ്മു- കാശ്മീരിലായിരിക്കെ രണ്ടു ഫയലുകള്‍ ഒപ്പിടാന്‍ തനിക്കു ചിലര്‍ 300 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണമാണ് വിഷയം.
ഉത്തര്‍പ്രദേശുകാരനായ ഈ 75 കാരന് ഭാരതീയ ക്രാന്തിദള്‍, കോണ്‍ഗ്രസ്, ജനതാദള്‍ എന്നീ പാര്‍ട്ടികളിലൂടെ ബി.ജെ.പി. യിലെത്തിയ രാഷ്ട്രീയ നേതാവാണെങ്കിലും ഗോവ, ജമ്മു-കാശ്മീര്‍, ഒഡീഷ,ബീഹാര്‍, എന്നിവിടങ്ങളില്‍ ഗവര്‍ണറായ ശേഷമാണ് മേഘാലയയില്‍ എത്തിയിരിക്കുന്നത്. പൊതു ജീവിതത്തില്‍ ഇത്രയേറെ പരിചയമുള്ള തനിക്കെതിരെ ഒരു അഴിമതിയും ആര്‍ക്കും ഉണ്ടായിക്കാണില്ലെന്നു അദ്ദേഹം പറയുന്നു. അഞ്ചുസെറ്റ് പൈജാമയും കുര്‍ത്തയും മാത്രം സ്വന്തമായുള്ള ഒരു സാധാരണക്കാരനാണ് താന്‍ എന്നും മാലിക്ക് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ അദ്ദേഹം കൈക്കൂലി വാങ്ങിയില്ല എന്നതല്ല പ്രശ്നം. വാഗ്ദാനം ചെയ്യപ്പെടുന്നതും അഴിമതി നിരോധന ബില്ലിന്റെ പരിധിയില്‍ വരുന്നു എന്നതാണ്. കൂട്ടത്തില്‍ പറയട്ടെ ഇടക്കാലത്ത് ഗോവയില്‍ ആയിരുന്നപ്പോള്‍ അവിടുത്തെ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായും ഇടഞ്ഞ ചരിത്രമുള്ള ആളാണ് മാലിക്ക്.
മേഘാലയക്കു പറയാനുള്ള മറ്റൊരു കഥ, അവിടെ ഗവര്‍ണറായിരുന്ന തഥാഗത റോയ്
ബി.ജെ.പി.യെ വിമര്‍ശിച്ചതിന് സ്ഥാനം നഷ്ടപ്പെട്ട സംസ്ഥാനമാണ് അത്
എന്നതത്രെ.









