അയൽപക്ക രാജ്യമായ ഉക്രൈൻ നാലരക്കോടി ജനങ്ങൾ താമസിക്കുന്ന നാടാണെങ്കിലും അമേരിക്ക നേതൃത്വം നൽകുന്ന നാറ്റോ സഖ്യത്തിലേക്ക് അവർ ചേക്കേറുന്നത് തങ്ങൾക്കു വലിയ ഭീഷണി ആണെന്ന് റഷ്യ കരുതുന്നു.
കരിയാടൻ
കോവിഡ് രോഗ പ്രതിസന്ധിയിൽ നിന്ന് ലോകം സാവകാശം മോചനം നേടിക്കൊണ്ടിരിക്കേ ആഗോള തലത്തിൽ തന്നെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കത്തക്കവിധം യൂറോപ്പിൽ അപ്രഖ്യാപിത യുദ്ധം ആരംഭിച്ചിരിക്കുന്നു. സമ്പദ് രംഗത്ത് വെല്ലുവിളികൾ ഏറെ ഉയർത്തിക്കൊണ്ടിരിക്കുന്ന അയൽ രാഷ്ട്രമായ ഉക്രൈനിൽ നടത്തിക്കൊണ്ടിരിക്കുന്ന നഗ്നതാണ്ഡവമാണ് ലോകത്തെ ഭയപ്പെടുത്തുന്നത്.
പോരാട്ടം നടക്കുന്നത് അങ്ങ് അകലെ കിഴക്കൻ യുറോപ്പിലാണെങ്കിലും ഉക്രൈനിനെയും റഷ്യയെയും ഇറക്കുമതിയിൽ ഏറെ ആശ്രയിക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്കും അവിടെ നടക്കുന്ന യുദ്ധം ഭീഷണി ആയി വരുന്നു.
എണ്ണ വില എട്ടു വർഷത്തിനിടയിൽ ഏറ്റവും അധികമായി വർദ്ധിച്ചുകഴിഞ്ഞു. രൂപയുടെ വില കുറഞ്ഞുകൊണ്ടിരിക്കുന്നു. സ്വർണ്ണ വില 15 മാസത്തെ ഏറ്റവും വലിയ ഉയരത്തിലാണ്. വ്യാപാര മേഖലയെ ഇത് ഏറെ തളർത്തുമെന്ന കാര്യത്തിലും സംശയമില്ല.
കൊച്ചു രാജ്യമായ ഉക്രൈനെ നശിപ്പിച്ച നാനാവിധമാക്കിയ റഷ്യ ചർച്ചയ്ക്ക് തയ്യാറാണെന്ന് ലോകത്തോട് പറയുന്നുണ്ടെങ്കിലും അതിന് ഉപാധികൾ വെച്ചതോടെ സംഘർഷം പെട്ടെന്ന് ഒഴിഞ്ഞുമാറുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നില്ല.
എന്തുകൊണ്ട് മഹാശക്തിയായി അറിയപ്പെടുന്ന റഷ്യ അയൽ രാജ്യമായ ഉക്രൈനിൽ കിരാതമായ റോക്കറ്റ് വർഷവും കഠിനമായ ബോംബ് വർഷവും നടത്തുന്നത് എന്നത് ചിന്തിക്കുന്നവരുണ്ടാകാം. എന്നാൽ ഓർക്കുക കീവ് തലസ്ഥാനമായി ഭരണചക്രം തിരിക്കുന്ന യൂറോപ്പിലെ വലിയ രാജ്യങ്ങളിൽ ഒന്നാണ് ഉക്രൈൻ അവർ ജനങ്ങളെ നിർദാക്ഷിണ്യം കൊന്നൊടുക്കുന്ന ആക്രമണത്തിന്റെ യാതനകളും വേദനകളും അനുഭവിക്കുന്നു.
നാലരക്കോടി ജനങ്ങൾ മാത്രമുള്ള ഉക്രൈനെ ലോക മഹാശക്തികളിൽ ഒന്നായി വാഴ്ത്തപ്പെട്ട റഷ്യ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്. ചരിത്രം നമ്മെ കുറെ പിന്നിലേക്ക് കൊണ്ടു പോകുന്നു.
വൻ ശക്തിയായ അമേരിക്കയെ വെല്ലുന്ന മഹാശക്തിയായി യു,എൻ, പ്രസിഡണ്ട് മാർക്സ് ഏഗംൽസും ലെനിനും സ്റ്റാലിനും ഒക്കെ ചേർന്ന് പാലൂട്ടി വളർത്തിയ മാർക്സിന് യു.സ്.എ.യോടൊപ്പം ബ്രിട്ടനേയും ഫ്രാൻസിനെയും ഒക്കെ അവർ വെല്ലുവിളിച്ചു.
എന്നാൽ 1991 പിറന്നതോടെ യു.എസ്.എസ്.ഒ യും പിളർന്ന് 15 സ്വതന്ത്ര രാഷ്ട്രങ്ങളായി അതിന് തുടക്കം കുറിച്ച രാജ്യങ്ങളിൽ ഒന്നായി ഉക്രൈൻ ചരിത്രത്തിൽ സ്ഥാനം നേടുകയും ചെയ്തു. ആറ് ലക്ഷം ചതുരശ്രകിലോമീറ്റർ മാത്രം വിസ്തീർണമുള്ള നാട്.
കമ്മ്യൂണിസ്റ്റ് ചൈനയും, റഷ്യയുമായി അതിർത്തി പങ്കുവെക്കുന്ന ഏതാനും ചെറു രാജ്യങ്ങളും ഒഴിച്ചാൽ ഉക്രൈനിൽ റഷ്യ നടത്തുന്ന പൈശാചികമായ കടന്നു കയറ്റത്തെയും ക്രൂരമായ ബോംബിംങ്ങിനെയും വിമർശിക്കാത്ത ലോകരാജ്യങ്ങൾ ഏറെ ഇല്ല. എന്നാൽ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അശക്തനായ പ്രസിഡന്റ് എന്ന വിശേഷിക്കപ്പെട്ടിട്ടുള്ള ജോ ബൈഡനെ ഓങ്ങുകയും മോങ്ങുകയും ചെയ്യുന്നതല്ലാതെ അടിക്കാൻ തയ്യാറല്ല. അമേരിക്കയുടെ ഈ നാൽപ്പത്താറാമത്തെ പ്രസിഡന്റ് നേതൃത്വം നൽകുന്ന നാറ്റോ എന്ന നോർത്ത് അത്ലാന്റിക് ട്രിറ്റി.സി.ഓർഗനൈസേഷനിലെ മുപ്പതോളം അംഗരാഷ്ട്രങ്ങൾക്കും പ്രസ്താവന ഇറക്കാൻ മാത്രമെ നേരമുള്ളൂ. നിഷ്പക്ഷമെന്നോ ചേരി രഹിതമെന്നൊ വിലയിരുത്തപ്പെട്ട ഇന്ത്യക്കു പോലും ഇരുപതിനായിരത്തിലധികം വരുന്ന ഇന്ത്യക്കാരെ രക്ഷിച്ചെടുക്കാൻ പ്രയാസം.
എന്നാൽ മോസ്കോ തലസ്ഥാനമായി തൊട്ടടുത്ത് നിലകൊള്ളുന്ന റഷ്യ മൂന്നിരട്ടി ജനങ്ങളെ തീറ്റി പൊട്ടുന്ന നാടാണ്. വിസ്തൃതി ആകട്ടെ ഒന്നേമുക്കാൽ കോടി ചതുരശ്ര മീറ്ററും കഷ്ടിച്ച് 875 കിലോമീറ്റർ മാത്രം അകലെ ഉള്ള ഉക്രൈൻ തലസ്ഥാനമായ കീവിനെ ഭയപ്പെടുത്താൻ റഷ്യക്ക് ഏറെ അധ്വാനമൊന്നും വേണ്ട എന്നാർക്കും തോന്നാം എന്നാൽ കാത്തുനിൽക്കാൻ റഷ്യ തയ്യാറല്ല. തുടർന്നും റഷ്യൻ ചായ്വ് പ്രകടമാക്കുന്ന ഉക്രൈൻ 2004, -2006 കാലഘട്ടത്തിൽ നടന്ന ഓറഞ്ച് വിപ്ലവത്തെ തുടർന്നാണ് സാവകാശം അമേരിക്കൻ ചേരിയിലേക്കു മാറി കൊണ്ടിരിക്കുന്നത് റഷ്യ കണ്ടു. 1949ൽ സ്ഥാപിതമായ നാറ്റോ സഖ്യത്തിലേക്കും………. ഉക്രൈൻ തീർത്തും റഷ്യയുടെ കണ്ണിലെ കരടായി പകവീട്ടാൻ തക്കം പാർത്തു നിന്ന റഷ്യ ഉക്രൈനിൽ നിന്ന് 2 പ്രവിശ്യകളെ കൂട്ടി ചേർത്ത് ലോകത്തിലെ ഏറ്റവും വലിയ ആണവ അപകടമുണ്ടായ പെർണോബിൽ ഉൾപ്പെട്ട പ്രദേശങ്ങൾ പിടിച്ചെടുത്തു. കഴിഞ്ഞ നവംബറിൽ തന്നെ ഉക്രൈൻ അതിർത്തിയിൽ പതിനായിരത്തിലേറെ വരുന്ന സൈനികരെ രഹസ്യമായി വിന്യസിച്ചു. മാസങ്ങളായി ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നു. അവർ ഇക്കഴിഞ്ഞ ആഴ്ച ലോകത്തെ മുഴുവൻ ഞെട്ടിച്ച ഉക്രൈൻ ബോംബ് വർഷിക്കുകയും ചെയ്തു. വിദ്യാർത്ഥികളടങ്ങുന്ന ഇരുപതിനായിരത്തോളം ഇന്ത്യക്കാർ താമസിക്കുന്ന തെക്ക് കിഴക്കൻ പ്രദേശത്ത് മിന്നൽ ആക്രമണം നടത്തി. ആളുകൾ രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ തേടി നടക്കവെ തലസ്ഥാനമായ കിവിലെ രാജ്യാന്തര വിമാന താവളം അടക്കുകയും 3 വിമാന താവളങ്ങൾ ബോംബിട്ടു തകർക്കുകയും ചെയ്തു. ഇന്ത്യൻ അതിർത്തിയിൽ മഞ്ഞിൽ പുതച്ചുകിടക്കുന്ന അക്സായിയിൻയിൽ പ്രദേശത്ത് പോലും അവകാശവാദങ്ങൾ ഉന്നയിച്ചുനടക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയുടെ അല്ലാതെ കാര്യമായി മറ്റാരുടെയും പിന്തുണ റഷ്യക്ക് ഇനിയും ലഭിച്ചിട്ടില്ല. ഐക്യരാഷ്രസഭയിലെ സെക്രട്ടറി ആന്റോണിയോ ഗുട്ടറാസ് തന്നെ പറഞ്ഞത് തന്റെ കാലഘട്ടത്തിന്റെ ഏറ്റവും സങ്കടകരമായ ഒരധ്യായം ആണിതെന്നാണ് നാറ്റോ സഖ്യം സംശയിച്ചു നിൽക്കുകയും ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങൾ ഉദാസീനത അവലംബിക്കുകയും ചെയ്യുമ്പോൾ ഉക്രൈൻ പ്രസിഡന്റ് വലോണ്ടിമൈ സലോൺസ്കി ദൃഢ നിശ്ചയത്തോടെ പറഞ്ഞു നോക്കി. ഒരു കാരണവശാലും സ്വാതന്ത്ര്യം അടിയറ വെയ്ക്കില്ല എന്നും പൗരന്മാർക്കെല്ലാം ആയുധം നൽകുമെന്നും. ജപ്പാൻ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ ഏതാനും രാജ്യങ്ങൾ റഷ്യക്ക് എതിരെ ഉപരോധം ഏർപ്പെടുത്തുകയും ഉക്രൈനിൽ നിന്ന് പിന്മാറണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റിനോട് ആവശ്യപ്പെടുകയും ചെയ്തെങ്കിലും ബോംബിങ്ങ് നിർബാധം തുടരുകയാണ്.
എന്നാൽ തനിക്ക് ആരെയും വകവെയ്ക്കേണ്ടതില്ല എന്ന തരത്തിലാണ് വാൽഡമീർ പുടിൻ നീക്കങ്ങൾ നടത്തുന്നത്. അമേരിക്കയും ബ്രിട്ടനും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടും കുലുങ്ങാത്ത ആളാണ് അദ്ദേഹം. കൺഫ്യൂഷസിന്റെ പേരിലുള്ള സമാധാനം സമ്മാനം നേടിയപ്പോഴും 2014 നു ശേഷം സ്വന്തം ഭാര്യയെ പോലും ഒപ്പം നിർത്താൻ കൂട്ടാക്കാത്ത ഭരണാധികാരി.
എന്നാൽ രണ്ടു കുട്ടികളുടെ പിതാവായ പുട്ടിനു കച്ചവടക്കണ്ണാണെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. കാരണം അദ്ദേഹം മനസിലാക്കിയ ഉക്രൈൻ റഷ്യയേക്കാൾ വളരെ ചെറുതാണെങ്കിലും ഏറെ സാമ്പത്തിക ഭദ്രതയുള്ള രാജ്യമാണ്. അവരെ സഹായിക്കാൻ അമേരിക്ക പോലും വരില്ല എന്നും അദ്ദേഹം കണക്ക് കൂട്ടിവെച്ചിരിക്കുന്നു. 20 വർഷത്തെ അധിനിവേശത്തിനു ശേഷം അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറേണ്ടി വന്നത് അമേരിക്കയെ ഭയപ്പെടുത്തുന്നുണ്ടാവാം.
പ്രസിഡന്റിന്റെ പദവിയിലേക്കുള്ള തന്റെ രണ്ടാമത്തെ വരവിൽ റഷ്യയെ ഒന്ന് കൈപിടിച്ചുയർത്തണമെന്ന് പുടിൻ ആഗ്രഹിക്കുന്നുണ്ടാകണം. സ്റ്റാലിന് പിന്നാലെ നികിതാ ക്രൂഷ്ചേവിന്റെ ഭരണത്തിൽ ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തിയ കമ്മ്യൂണിസ്റ്റ് റഷ്യക്ക് ഇന്ന് ലോക രംഗത്ത് പിടിച്ചു നിൽക്കാൻ കഴിയാത്ത സ്ഥിതിയാണല്ലോ. സാമ്പത്തിക മേഖലയിൽ അവർ ആഴങ്ങളിൽ വീണിരിക്കുന്നു.
ഇതിൽ നിന്ന് കരകയറാൻ എന്ത് വഴി എന്നന്വേഷിച്ചു കൊണ്ടിരിക്കവെയാണ് പുടിന് 69 ആം വയസിൽ ഉക്രൈൻ കീഴടക്കലാണ് വഴി എന്ന ബോധോദയം ഉണ്ടായത്. നേരത്തെ രഹസ്യാന്വേഷണ മേധാവിയും പ്രധാനമന്ത്രിയും ഒക്കെ ആയിരുന്ന പുടിൻ ഇന്ന് റഷ്യ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും എത്തിയതാണല്ലോ.
ഉക്രൈനിന്റെ വിഭവ സമൃദ്ധിയും പുടിനെ അസൂയാലു ആക്കാതിരുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് യൂറോപ്പിന്റെ ഈ ഭാഗത്ത് ഏറ്റവും വലിയ മികവ് കാട്ടിയ രാജ്യമാണിത്. ഇന്ത്യയിൽ നിന്നു തന്നെ ഒരുപാട് വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ടല്ലോ.
യുറേനിയം അയിരുകൾ യൂറോപ്പിൽ ഏറ്റവും അധികം ഉള്ളത് ഉക്രൈനിലാണ്. ടൈറ്റാനിയം അയിരുകൾ കൂടുതലുള്ള രണ്ടാമത്തെ രാജ്യവും. ഇരുന്നൂറ്റിമുപ്പത് മില്യൺ ടൺ ഇരുമ്പയിരുള്ള ഈ നാട് ലോകത്ത് ഇന്ധനത്തിലും രണ്ടാമത്തെ രാജ്യമാണ്. മെർക്കുറി ഓറിന്റെ കാര്യത്തിലും രണ്ടാം സ്ഥാനത്ത് തന്നെ.
ഗ്യാസ് റിസർവിൽ യൂറോപ്പിൽ 3 -ആം സ്ഥാനത്തുള്ള ഉക്രൈൻ പ്രകൃതി വിഭവത്തിൽ നാലാം സ്ഥാനത്താണ്. കൃഷിമേഖലയിൽ യൂറോപ്പിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം കരിമണൽ റിസർവിൽ ലോകത്തിന്റെ നാലിലൊന്ന് റീസർവുള്ള രാഷ്ട്രമാണ്.
സൂര്യകാന്തി എണ്ണയുടെ കയറ്റുമതിയിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഈ രാജ്യം. ബാർലിയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ്. ചോളം ഉല്പാദനത്തിൽ മൂന്നാം സ്ഥാനം. കോഴിമുട്ട ഉല്പാദനത്തിൽ പോലും ഒമ്പതാം സ്ഥാനത്താണ്. ഉക്രൈന് ലോകജനസംഖ്യയുടെ ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും. 75,൦൦൦ ടൺ ഉല്പാദനത്തോടെ തേൻ രംഗത്ത് അഞ്ചാം സ്ഥാനത്തുള്ള ഈ രാജ്യം ഗോതമ്പിന്റെ കാര്യത്തിൽ എട്ടാം സ്ഥാനത്താണ്.
അമ്മോണിയ ഉല്പാദനത്തിൽ യൂറോപ്പിലെ ഈ ഒന്നാം സ്ഥാനക്കാർ 142 മില്ല്യൻ ക്യൂബിക്ക് മീറ്ററുമായി പ്രകൃതി വാതക രംഗത്ത് നാലാം സ്ഥാനത്താണ്. അണു ശക്തിയിലെ എട്ടാം സ്ഥാനം. യൂറോപ്പിൽ മൂന്നാം സ്ഥാനത്തും കയറ്റി നിർത്തുന്നു.
ടർബൈൻ കയറ്റുമതിയിൽ നാലാം സ്ഥാനത്തുള്ള ഉക്രൈൻ റോക്കറ്റ് ലോഞ്ചിങ്ങിലും ആ പദവി നിലനിർത്തുന്നു.
ഉരുക്കു ഉല്പാദനത്തിൽ പത്താം സ്ഥാനത്തുള്ള ഈ രാജ്യം ഇരുമ്പയിര് കയറ്റുമതി മേഖലയിൽ ലോകത്ത് തന്നെ മൂന്നാം സ്ഥാനത്താണ്. കളിമൺ കയറ്റുമതിയിലും ടൈറ്റാനിയം കയറ്റുമതിയിലും നാലാം സ്ഥാനത്തും.
ഇതെല്ലാം വെച്ച് നോക്കുമ്പോൾ ഉക്രൈനിൽ നിന്ന് കൈ എടുക്കാൻ റഷ്യ തയ്യാറാവണമെങ്കിൽ ലോക മനസാക്ഷി ഒന്നായി തന്നെ ഉണരേണ്ടിയിരിക്കുന്നു.









